Sunday, 26 July 2009

ആമുഖം

ഞാന്‍ തപസ്യ. എന്നിലേക്കാവേശിക്കുന്ന ചിന്തകളെ കത്തുന്ന വാക്കുകളാല്‍ നിങ്ങളിലേക്ക് സന്നിവേശിപ്പിക്കാന്‍ ശ്രമിക്കുന്ന‍ ഒരാൾ‍. തൊടിയില്‍ നിന്നും പൊട്ടിച്ചെടുത്ത വാഴയിലകൊണ്ട് തലമറച്ച് പാടവരമ്പത്തുകൂടെ, കളികൂട്ടുകാരന്റെ തോളില്‍ കൈയ്യിട്ട് മഴനനഞ്ഞതും, സ്കൂള്‍ വിട്ടുവരുമ്പോള്‍ മുന്നറിയിപ്പില്ലാതെ പെയ്തൊഴിഞ്ഞ മഴവെള്ളം ചവിട്ടിത്തെറിപ്പിച്ചതും, തുറന്നിട്ട ചില്ലു ജാലകത്തിലൂടെ പുറത്തേക്ക് കൈനീട്ടി മഴവെള്ളം കൈക്കുമ്പിളിലാക്കിയതും ഗ്രഹാതുരതയോടെ മനസ്സില്‍ പാഥേയം പോലെ കൊണ്ടുനടക്കുന്ന ഒരാൾ‍. എല്ലാവരേയും പോലെ ഒരാളായ് എന്നാല്‍ എല്ലാവരില്‍ നിന്നും വ്യത്യസ്ത ഒരാളാകാന്‍, ആള്‍കൂട്ടത്തിലെ വേറിട്ട ശബ്ദമാകാന്‍ ശ്രമിക്കുന്ന ഒരാൾ‍. പടവാളിനെക്കാള്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ആര്‍ക്കുനേരയും എറിയാന്‍ ആഗ്രഹിക്കാത്ത ഒരാൾ‍...അതെ, ഇതൊക്കയാണ് ഞാന്‍ .....

No comments:

Post a Comment