ഒരുപാട് കാലങ്ങളായ് ഓൺലൈൻ ഡയറി എഴുതണമന്ന് കരുതി. പക്ഷേ ഇതുവരെ കഴിഞ്ഞില്ല. ഇന്നുമുതൽ എഴുതാൻ തീരുമാനിച്ചു. അതിനു ഒരു കാരണവുമുണ്ട്. വർഷങ്ങൾക്ക് ശേഷം എന്റെ നിധി എന്റെ ജീവിതത്തിലേക്ക് മടങ്ങിവന്ന ദിവസമാണ്, ഒരുപാട കാതം അകലെ നിന്ന് ഇന്ന് എന്നെ വിളിച്ചു. കാലങ്ങളായ് എന്നോട് നിനക്ക് വെറുപ്പായിരുന്നു എന്ന് തുറന്നു പറയാൻ നിന്നെ പ്രേരിപ്പിച്ചത് എന്നോടുള്ള സ്നേഹം കൊണ്ടുതന്നയാണ്. എനിക്കറിയാം നിനക്ക് എന്നോട് ഒരിക്കലും പിണങ്ങാനാവില്ലന്ന്. എത്ര അകലേക്ക് പോയാലും നിനക്കെന്ന മറക്കാനാവില്ല. കാരണം നമ്മൾ സ്നേഹിച്ചത് പരസ്പരം അറിഞ്ഞുകൊണ്ടായിരുന്നു. എന്നും നീ എന്നോടൊപ്പമുണ്ടാവണമന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. നീ എന്നെ വിട്ടുപോയപ്പോൾ, വർഷങ്ങളോളം എന്നെ അകറ്റി നിർത്തിയപ്പോൾ എനിക്ക് തോന്നി എനിക്ക് ഇനി ഒരിക്കലും പണ്ടത്തെപ്പോലെ നിന്നെ സ്നേഹിക്കാനാവില്ലന്ന്. പക്ഷേ ഇന്നു നീ എന്നെ സ്നേഹിക്കുന്നുവന്ന് പറഞ്ഞപ്പോൾ, എന്നെ ഒരുപാട് വെറുത്തിരുന്നുവന്നും പഴിച്ചിരുന്നുവന്നും പറഞ്ഞപ്പോൾ, ചിലപ്പോൾ ദൈവ്വത്തെയും നമ്മൾ പഴിക്കയും വെറുക്കുകയും ചെയ്യുല്ലേ എന്ന് പറഞ്ഞപ്പോൽ നിന്റെ മനസ്സിൽ ഇന്നും ഞാനാരാണന്ന് അറിയുകയായിരുന്നു. ഒരിക്കലും എനിക്ക് നിന്റെതും നിനക്ക് എന്റേതും മാത്രമാകാൻ കഴിയില്ലന്ന് അറിഞ്ഞപ്പോൾ ഞാൻ പറഞ്ഞ ആളിനെ നീ വിവാഹം കഴിച്ചു. അന്ന് നീ എന്നും സന്തോഷത്തോടെ ഇരിക്കണം എന്നും നിനക്ക് എന്നും നന്മമാത്രം ഉണ്ടാകട്ടെ എന്നുമേ ആഗ്രഹിച്ചിരുന്നുള്ളൂ. എന്നാൽ മംഗല്യത്തിന്റെ മണം മാറും മുന്നേ സ്വപ്നങ്ങളൊന്നായ് ഇല്ലാതായപ്പോൾ എനിക്ക് എന്നെ മാത്രമേ ശപിക്കാൻ തോന്നിയിള്ളൂ. കഴിഞ്ഞ അഞ്ച് വർഷക്കാലമത്രയും നമ്മൾ അപരിചിതരെപോലെ പെറുമാറി. എന്നിട്ടും എനിക്ക് നിനക്ക് എനെയോ എനിക്ക് നിന്നെയോ വിട്ടുപോകാൻ കഴിഞ്ഞില്ല. ഇന്ന് പൊട്ടികരഞ്ഞുകൊണ്ട് നീ എന്നോട് പറഞ്ഞു ഞാൻ നിന്റെ കല്ല്യാണത്തിന് വരും, ഇനി ഈ ജീവിതത്തിൽ നിനക്ക് തരാൻ എനിക്ക് അതെയുള്ളൂ എന്ന്. ഇന്നലെ ഞാൻ നിന്നെ വിളിച്ച് സംസാരിക്കുമ്പോൾ എനിക്ക് തോന്നിയിരുന്നു നിനക്ക് എന്നോട് എന്തല്ലാമോ പറയാനുണ്ടന്ന്. പക്ഷേ നിനക്ക് പറയാനുള്ളത് ഇതായിരുന്നു എന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഞാൻ എത്രയോകാലം നിന്നോട് യാചിച്ചു എന്റെ ഓർമ്മകൾക്ക് തിമിരം ബാധിച്ച് ഞാൻ ഇല്ലാതാകും മുന്നേ ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് എന്നോട് ഒന്നു പറഞ്ഞുകൂടെ എന്ന്. അന്നൊന്നും നീ ഒന്നും പറഞ്ഞില്ല. ഇനി ഒരിക്കലും നീ അതു പറയില്ലന്ന് ഞാൻ എന്റെ മനസ്സിനെ വിശ്വസിപ്പിച്ചു കഴിഞ്ഞപ്പോൾ നീ ഇന്ന് എന്നോടതു പറഞ്ഞു. എന്നും അങ്ങനെയാണ് ഞാൻ ആഗ്രഹിക്കുമ്പോൾ എനിക്ക് ഒന്നും കിട്ടാറില്ല. അത് സ്നേഹമായാലും ഭിക്ഷയായലും. നിനക്ക് കുറേകൂടി നേരത്തെ എന്നോട് പറയാമായിരുന്നില്ലേ? ഇത് ഒരുപാട് വൈകിപോയി. ഇനി എനിക്ക് എന്തുചെയ്യാനാകും. എന്നും നിന്റെതുമാത്രമായിരിക്കാൻ ആഗ്രഹിച്ച ഞാൻ മറ്റൊരാൾക്ക് പണയപ്പെടുകയാണ്. എന്നും നിന്നോട് പറഞ്ഞിട്ടുള്ളതുപോലെ ഇന്നും നിനക്ക് തരാൻ എന്റെ മനസ്സുലാത്രമേയുള്ളൂ. അത് എന്നും നിനക്കുള്ളതാണ്. എന്നും നീ എന്റെതുമാത്രമാണ്. ഞാൻ നിന്റെതും. നിന്നോളം ഞാൻ ഇന്നുവരെയും ആരയും സ്നേഹിച്ചിട്ടില്ല. ഇനി ഒരിക്കലും എനിക്കതിനു കഴിയുകയുമില്ല.
ഇന്ന് ഒന്നു കാണാനും കെട്ടിപിടിക്കാനും ആ വിരലുകൾ ഒന്നു തെരുപിടിക്കാനും വല്ലാതെ മോഹിച്ചുപോകുന്നു. ഒരിക്കൽ കൂടി എനിക്ക് നിന്റെ മടിയിൽ തലവച്ച് നിന്റെ രോമാവലിയെ ലാളിച്ചുകൊണ്ട് ആകാശത്തെ നക്ഷത്രങ്ങളെ നോക്കി ഉറങ്ങാതെ രാത്രിമുഴുവൻസംസാരിച്ചിരിക്കണം. ഇന്നു ഞാൻ കാത്തിരിപ്പിന്റെ തീരത്താണ് നീ വരുന്ന ദിവസത്തിനായ്. നീ വരുമ്പോൾ നിന്നെ കെട്ടിപിടിച്ച് നിന്റെ കാതിൽ നിന്നെ ഞാൻ എന്റെ ആത്മാവിനോളം സ്നേഹിക്കുന്നുവന്ന് പറയാൻ....
ഇത് വല്ലാത്ത സന്തോഷമുള്ള ഒരു രാത്രിയാണ്. ഫോണിൽ സംസാരിച്ചുകഴിഞ്ഞ് നീ എന്നോട് സംസാരിക്കാൻ ഓൺലൈനിൽ വന്നു. കാലങ്ങളായ് വെള്ളവും ആഹാരവും കൊടുക്കാതെ ഗുഹയിൽ അടച്ചിട്ട രാക്ഷസൻ ഒരു ഊട്ടുപുരയിൽ കടന്നാലെന്നപോലെ വാതോരാതെ നമ്മൾ കുറെ അധികം സംസാരിച്ചു. ഇന്ന് ജീവിതത്തിൽ ആദ്യമായി നീ എന്നോട് ഒരു കടം ആവശ്യപ്പെട്ടു. നീ ചോദിച്ചാൽ തരാതിരിക്കാൻ എനിക്കവില്ലല്ലോ. അത് എന്റെ ജീവനായാൽ പോലും. ഈ രാത്രിയുടെ ഓർമ്മക്കായ് ഇന്നെത്തെ ചാറ്റ് ഹിസ്റ്ററി എന്നും എന്റെ പക്കൽ ഭദ്രമായിരിക്കും.
16-10-2010, 8.00 pm IST

No comments:
Post a Comment